അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ പിയൂഷ് ഗോയൽ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചേക്കും. അടിയന്തര ചികിത്സയ്ക്കാണ് അരുൺ ജെയ്റ്റ്ലി അമേരിക്കയിലേക്ക് പോയിരിക്കുന്നത്. കഴിഞ്ഞവർഷം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അരുൺ ജെയ്റ്റ്ലി പോയപ്പോഴും ധനമന്ത്രാലയത്തിന്റെ ചുമതല പിയൂഷ് ഗോയൽ ഏറ്റെടുത്തിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പുള്ള ഇടക്കാല ബജറ്റിൽ മധ്യവർഗത്തിനും കർഷകർക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ആയിരിക്കുമെന്നാണ് സൂചന..